പയ്യോളി: വടകര പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി.ആര്.പ്രഫുല്‍ കൃഷ്ണന് പയ്യോളിയില്‍ നടത്തിയ റോഡ് ഷോ ആവേശം പടര്‍ത്തി. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ റോഡ്ഷോയില്‍ അണിനിരന്നു. വാദ്യ മേളങ്ങളുടെയും വര്‍ണ ബലൂണുകളുടെയും കൊടിയും കൊടിക്കൂറകളുടെയും അകമ്പടിയോടെയായിരുന്നു പ്രചാരണം. റോഡിന് ഇരുവശത്തുമായി നിന്ന കാണികളോടും വ്യാപാര സ്ഥാപന ജീവനക്കാരോടും നേരിട്ട് വോട്ടഭ്യര്‍ഥിച്ചാണ് റോഡ്ഷോ മുന്നേറിയത്.
പയ്യോളി ബീച്ചില്‍ നിന്ന് ആരംഭിച്ച റോഡ്ഷോ നഗരം ചുറ്റി ബസ് സ്റ്റാന്റില്‍ സമാപിച്ചു. എ. കെ ബൈജു, ജയ്കിഷ്, അംബിക ഗിരിവാസന്‍, ടി.പി ഷിജി, പി.പി മുരളി, കെ.സി രാജീവന്, അഭിറാം, എസ്.കെ ബാബു, സനല്‍ജിത്ത്, പ്രജീഷ് കോട്ടക്കല്‍, വിനീഷ് കുറിഞ്ഞിത്താര, കെ.എം ശ്രീധരന്, കെ പി രമേശന്, കെ.ഫല്ഗുനന്, മനീഷ്, കെ. എന്‍ രത്നാകരന്, സന്തോഷ് കാളിയത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.