കോട്ടപ്പള്ളി: ഏറെ പ്രതീക്ഷയോടെ ഇത്തവണയും അനീഷ് കോട്ടപ്പള്ളി ചെണ്ടുമല്ലി കൃഷി നടത്തിയെങ്കിലും പൂവിരിഞ്ഞു കിട്ടിയില്ല. തൈ കൃത്യസമയത്ത് കിട്ടാത്തതു കൊണ്ടും മഴ
ചതിച്ചതും അനീഷിന്റെ ചെണ്ടുമല്ലി കൃഷി പാളി. വിളവെടുപ്പ് ഇത്തവണ നടന്നില്ല. നിലം ഒരുക്കി വളം ഇട്ട് പൂ വിരിയുന്നതും കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇത്തവണ കൃഷി ഭവന് വഴി തൈലഭിച്ചിരുന്നില്ല. ഒന്നിന് നാലു രൂപ നിരക്കില്‍ രണ്ടായിരത്തി അഞ്ഞൂറിലധികം തൈകള്‍ സ്വകാര്യ സംരംഭകരില്‍ നിന്ന് വാങ്ങി കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്ര പറമ്പില്‍ ജൂണിലാണ് കൃഷിയിറക്കിയത്. പിന്നീട് മഴയും തുടങ്ങി. ഇതു കാരണം തൈകളില്‍ യഥാ സമയം പൂ വിരിഞ്ഞില്ല. ഉത്രാടം നാളിലാണ് ചെടികളില്‍ മൊട്ട് കണ്ട് തുടങ്ങിയത്. ഓണം കണക്കാക്കിയാണ് കൃഷി തുടങ്ങിയതെങ്കില്‍ കണക്കുകൂട്ടല്‍ തെറ്റി. ഏറെ പ്രതീക്ഷയോടെ ചെയ്ത കൃഷിയില്‍ നഷ്ടമാണുണ്ടായിരിക്കുന്നത്. തൈകള്‍ പണം കൊടുത്ത് വാങ്ങിയതിന് പുറമെ, നിലം ഒരുക്കാനും വളം ചേര്‍ക്കാനും പിന്നീടുള്ള പരിപാലത്തിനും വലിയ തുകയാണ് ചെലവായത്. പ്രതിസന്ധിയിലായ ഇത്തരം കര്‍ഷകരെ പ്രോത്സാഹിപ്പിക്കണമെന്ന് അനീഷ് പറയുന്നു.
-പി.കെ.രാധാകൃഷ്ണന്















