വടകര: വടകര മ്യൂസിഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ (വിഎംഡബ്ലിയുഎ) നേതൃത്വത്തില്‍ പതിനാലാമത് സുവര്‍ണഗീതം പരിപാടിയുടെ ഭാഗമായി ഈ മാസം 30ന്
‘നിലാവേ മായുമോ’ പരിപാടി അരങ്ങേറും. ടൗണ്‍ഹാളിലെ വേദിയില്‍ അന്ന് വടകരയിലെ റിയാലിറ്റി ഷോതാരങ്ങള്‍ സംഗമിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാംലാല്‍ ഷമ്മി (ഗന്ധര്‍വസംഗീതം കൈരളി), ശ്യാംജിത്ത് (പട്ടുറുമാല്‍ കൈരളി), ശിശിര (ഫ്‌ളവേഴ്‌സ് മ്യൂസിക്കല്‍ വൈഫ്), അജന്യ (ഫ്‌ളവേഴ്‌സ് മ്യൂസിക്കല്‍ വൈഫ്), സാരംഗ് രാജീവന്‍ (ടോപ് സിംഗര്‍ ഫ്‌ളവേഴ്‌സ്), ശരത് ലാല്‍ (സൂപ്പര്‍ സ്റ്റാര്‍ അമൃത ടിവി) എന്നിവരും വിഎംഡബ്ലിയുഎ കലാകാരമാരും ഉള്‍പ്പെടെ 30പേര്‍ പങ്കെടുക്കും. വടകരയിലെയും പരിസര പ്രദേശങ്ങളിലെയും കലാകാരന്മാര്‍ക്കുള്ള ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടിയാണ് വിഎംഡബ്ലിയുഎ ഇത്തരം സുവര്‍ണഗീതം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രോഗശാന്തിക്കും വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും വേണ്ടി മ്യൂസിക് തെറാപ്പിയും സംഘടന ചെയ്യുന്നു. 30ന് ആറുമണിക്ക് ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.















