വടകര: വടകരയുടെ രാഷ്ട്രീയ സാംസ്‌കാരിക കലാ സേവനമേഖലകളില്‍ നിറസാന്നിധ്യമായിരുന്ന എസ്.വി.അബ്ദുള്ളയുടെ നാമധേയത്തില്‍ എസ്‌വി ഫൗണ്ടേഷന്‍
ഏര്‍പ്പെടുത്തിയ എസ്‌വി പുരസ്‌കാരം ശനിയാഴ്ച വിതരണം ചെയ്യും. ഡോ. എം.കെ.മുനീറിനാണ് ഇത്തവണത്തെ അവാര്‍ഡ്. ശനിയാഴ്ച വൈകിട്ട് 4 മണിക്ക് വടകര ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഷാജഹാന്‍ ഉപഹാര സമര്‍പ്പണം നടത്തും. ചടങ്ങില്‍ എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, ഷാഫി പറമ്പില്‍, എംഎല്‍എമാരായ പാറക്കല്‍ അബ്ദുല്ല, കെ.കെ.രമ, അഡ്വ. ഫാത്തിമ തഹ്ലിയ, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സ്മിജി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എംസി വടകര അനുസ്മരണ പ്രഭാഷണം നടത്തും. എസ്‌വിയുടെ സന്തത സഹചാരികളായ കലാകാരന്മാര്‍ ഒരുക്കുന്ന സംഗീത വിരുന്ന് അരങ്ങേറും.















