കുറ്റ്യാടി: നരിപ്പറ്റ കുന്നത്തുചാലില്‍ -ചങ്ങരോത്തുതാഴെ-നരിപ്പറ്റ യു.പി. സ്കൂള്‍ റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ശിലാഫലകം തകര്‍ത്തു. രാജ്യസഭാ എംപിയും ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റുമായ ഡോ. പി.ടി.ഉഷയ്ക്ക് സ്കൂള്‍ ലീഡര്‍ സൈമ ഫാത്തിമ നല്കിയ നിവേദനത്തെത്തുടര്‍ന്ന് പ്രാദേശിക വികസനഫണ്ടില്‍ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച റോഡാണിത്. ഈ മാസം ആറിന് പി.ടി. ഉഷ എംപിയാണ് റോഡ് ഉദ്ഘാടനം നിര്‍വഹിച്ചത്. സ്കൂള്‍ വിദ്യാര്‍ഥികളുടെ ദുരിതയാത്രയ്ക്ക് പരിഹാരമായി നിര്‍മിച്ച റോഡിന്റെ ശിലാഫലകം തകര്‍ത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.