അഴിയൂര്‍: യുഡിഎഫ്-ആര്‍എംപിഐ മുന്നണി സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് തുറന്നു. അണ്ടിക്കമ്പനിയുടെ സമീപം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം നിര്‍വഹിച്ചു.
യുഡിഎഫ് പഞ്ചായത്ത് ചെയര്മാന് കെ. അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, കോട്ടയില്‍ രാധാകൃഷ്ണന്, ടി.സി.രാമചന്ദ്രന്, ഒ.കെ.കുഞ്ഞബ്ദുള്ള, കെ.ബാബുരാജ്, യു.എ.റഹീം, പ്രദീപ് ചോമ്പാല, മോനാച്ചി ഭാസ്ക്കരന്‍, പി.പി. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.