വടകര: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയായ കുഞ്ഞനന്തനെ പുണ്യാളനായും പാവങ്ങളുടെ പടത്തലവനായും ചിത്രീകരിച്ച കെ.കെ.ശൈലജയുടെ നിലപാടിനെതിരെയുള്ള വിധിയെഴുത്തായിരിക്കും വടകരയില്‍ നടക്കാന്‍ പോകുന്നതെന്ന് കെ.കെ.രമ എംഎല്‍എ അഭിപ്രായപ്പെട്ടു
അമ്മമാര്‍ക്ക് മക്കളെയും ഭാര്യമാര്‍ക്ക് ഭര്‍ത്താവിനെയും സഹോദരിമാര്‍ക്ക് സഹോദരനെയും എന്നുവരെ കാണാനാവുമെന്ന് സിപിഎം തീരുമാനിക്കുന്ന സാഹചര്യത്തിനെതിരെയുള്ള വിധിയെഴുത്ത് കൂടിയായിരിക്കും ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി വടകരയില്‍ ചേര്‍ന്ന യുഡിഎഫ് വനിതാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
എ.ആമിന അധ്യക്ഷത വഹിച്ചു. എന്‍. വേണു, കെ.ബാലനാരായണന്‍, ഐ.മൂസ, ഗൗരി പുതിയടുത്ത്, പി. കുല്‍സു, നിജേഷ് അരവിന്ദ്, സന്ധ്യ കര ണ്ടോട്, ഗീതാ മോഹന്‍ എന്നിവര്‍ സംസാരിച്ചു.