കണ്ണൂര്: മലയാള മനോരമക്കെതിരെ ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര നൽകിയ അപകീർത്തിക്കേസിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കണ്ണൂർ സബ് കോടതിയുടേതാണ് ഉത്തരവ്. കൊവിഡ് ക്വാറന്റീൻ ലംഘിച്ച് പി.കെ.ഇന്ദിര കേരള ബാങ്ക്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-de.jpeg?resize=567%2C567&ssl=1)
കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്ന് ദുരൂഹ ഇടപാട് നടത്തിയെന്നായിരുന്നു വാർത്ത.
2020 സെപ്തംബർ 14നാണ് വാർത്ത പ്രസിദ്ധീകരിച്ചത്. തന്നെയും കുടുംബത്തെയും അവഹേളിക്കാൻ കരുതിക്കൂട്ടി നൽകിയ വാർത്തയെന്നായിരുന്നു ഇന്ദിരയുടെ പരാതി. ഈ പരാതിയിലാണ് കണ്ണൂര് സബ് കോടതി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ടത്.