പയ്യോളി: സ്വച്ഛ് ഭാരത് മിഷൻ 2.0 യുടെ ഭാഗമായ സ്വച്ഛ് സർവേക്ഷൺ – 2024 ൻ്റെയും മാലിന്യമുക്തം നവകേരള ക്യാമ്പയിൻ്റെയും ഭാഗമായി പയ്യോളി നഗരസഭയിലെ വിവിധ ശുചിത്വ – മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായവരെ നഗരസഭ
ആദരിച്ചു. ക്ലീൻ പയ്യോളി പ്രവർത്തകരായ ഉണ്ണികൃഷ്ണൻ.ടി,സജീഷ് കോമത്ത് എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്. നഗരസഭ സെക്രട്ടറി എം.വിജില സ്വച്ഛതാ ചാമ്പ്യൻമാർക്ക് പുരസ്കാരം നൽകി. നഗരസഭ ക്ലീൻ സിറ്റി മാനേജർ ചന്ദ്രൻ ടി, ഹെൽത്ത് ഇൻസ്പെക്ടർ മേഘനാഥൻ സി.ടി.കെ , ടി.പി പ്രജീഷ് കുമാർ ,വി.കെ മജീദ്, പ്രശാന്ത് വൈ.ബി, രജനി ഡി.ആർ യംഗ് പ്രൊഫഷണൽ ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.