ഒഞ്ചിയം: ഒഞ്ചിയം നുസ്രത്തുല്‍ ഇസ്ലാം മദ്രസാ മുന്‍ സദര്‍ മുഅല്ലിമും ഒഞ്ചിയം ജുമാ മസ്ജിദ് മുതവല്ലിയും പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായ അബ്ബാസ് മുസ്ലിയാര് (78) അന്തരിച്ചു. പട്ടാമ്പി സ്വദേശിയായ ഉസ്താദ് നാലു പതിറ്റാണ്ടിലേറെ ഒഞ്ചിയത്തെ മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ജാതിമത രാഷ്ട്രീയ ഭേദമന്യേ ഏവര്‍ക്കും സ്വീകാര്യനായ മഹത് വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹം നാലു തലമുറകള്‍ക്ക് വിദ്യ പകര്‍ന്നു നല്കുന്നതില് നിസ്തുലമായ പങ്കുവഹിച്ചു. തന്റെ ശിഷ്യരുമായി അഗാധ ബന്ധം പുലര്‍ത്തിയിരുന്നു. വിശുദ്ധ റംസാന് മാസത്തിലെ വെള്ളിയാഴ്ചയാണ് ഉസ്താദിന്റെ വിയോഗം എന്നുള്ളത് നുസ്രത്തുല്‍ ഇസ്ലാം മദ്രസ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേകതയോടെയാണ് നോക്കി കാണുന്നത്.
അദ്ദേഹത്തിന്റെ ഖബറടക്ക ചടങ്ങുകള്‍ നാളെ (ശനി) രാവിലെ എട്ടുമണിക്ക് സ്വദേശമായ പട്ടാമ്പിയില്‍ നടക്കും.