ആയഞ്ചേരി: പൗരത്വ നിയമഭേദഗതിക്കെതിരെ കെ.കെ.ശൈലജയുടെ നേതൃത്വത്തില്‍ ആയഞ്ചേരിയില്‍ അത്യുഗ്രന്‍ നൈറ്റ് മാര്‍ച്ച് നടത്തി. ആയിരങ്ങള്‍ പടയണി ചേര്‍ന്ന നൈറ്റ് മാര്‍ച്ച് പൗരത്വ നിയമഭേദഗതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാറിനുള്ള ശക്തമായ താക്കീതായി.
മക്കള്‍മുക്ക് ബസ് സ്റ്റോപ്പില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളുടെ വന്‍ പങ്കാളിത്തമുണ്ടായി. ആയഞ്ചേരി ബസ് സ്റ്റാന്റില്‍ സമാപിച്ച മാര്‍ച്ചിന് കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, നേതാക്കളായ കെ.കെ.ദിനേശന്, ടി.പി.ഗോപാലന്, കെ.പുഷ്പജ, ആയാടത്തില്‍ രവീന്ദ്രന്, വിനോദ് ചെറിയത്ത്, പി.സുരേഷ് ബാബു, ടി.കെ.രാഘവന്, സി.എച്ച്.ഹമീദ്, നീലിയോട്ട് നാണു തുടങ്ങിയവര്‍ നേതൃത്വം നല്കി. കെ.കെ.ശൈലജ മര്‍ച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.