വടകര: വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താനുള്ള സിപിഎം-ഉദ്യോഗസ്ഥ കൂട്ടുകെട്ടെന്ന ആരോപണവുമായി യുഡിഎഫ്-ആര്‍എംപിഐ രംഗത്ത്. ഈ കൂട്ടുകെട്ടിനെ നിയമപരമായും മറ്റും ചെറുക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്കി. പുതിയ വോട്ടുകള്‍ ചേര്‍ത്തത് പലതും ബിഎല്‍ഒമാര്‍ക്ക് കൈമാറാതെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് സംബന്ധിച്ച് താലൂക്ക് ഇലക്ഷന് തഹസില്‍ദാരെ നേരില്‍ കണ്ട് നേതാക്കള്‍ വിഷയം ശക്തമായി ഉന്നയിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ടി ഇസ്മായില്‍, ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു, യുഡിഎഫ് ജില്ലാ ചെയര്മാന് കെ ബാലനാരായണന്‍, കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, വി എം ചന്ദ്രന്, സൂപ്പി നരിക്കാട്ടേരി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം പി ഷാജഹാന്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രവീഷ് വളയം എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.