അഴിയൂര്‍: ദേശീയപാത വികസനത്തില്‍ ഒറ്റപ്പെട്ടുപോകുന്ന കുഞ്ഞിപ്പള്ളി ടൗണിനെ സംരക്ഷിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തി സമര പ്രഖ്യാപന കണ്വെന്ഷന് നടത്തി. എലിവേറ്റഡ് ഹൈവേ സ്ഥാപിച്ചുകൊണ്ട് കുഞ്ഞിപ്പള്ളി ടൗണിനെ സംരക്ഷിക്കണമെന്നാണ് ആവശ്യം. ഇതിനായി നടന്ന കണ്വന്ഷന് കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമര്‍ അധ്യക്ഷം വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ കെ ജയചന്ദ്രന് സ്വാഗതം പറഞ്ഞു.
എം.പി ബാബു, ബാബുരാജ്, യു എ റഹീം, കെ എ സുരേന്ദ്രന്, പി എം അശോകന്, വി പി പ്രകാശന്, പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി, കോട്ടയില്‍ രാധാകൃഷ്ണന്, അഡ്വക്കേറ്റ് ആശിഷ്, സി എം സജീവന്, സി കെ വിജയന്, പി കെ രാമചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. സമീര്‍ മൊണാര്‍ക്ക് നന്ദി പറഞ്ഞു