കല്ലാച്ചി: കേരള ശാസ്ത്ര സാഹിത്യപരിഷത്ത്ജില്ലാ പ്രവർത്തകയോഗം കല്ലാച്ചി ഗവ. യു.പി. സ്കൂളിൽ വെച്ച് നടന്നു. പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പി സുരേഷ്ബാബു കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ബി മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ. സതീഷ്, ജില്ലാ സെക്രട്ടറി വി.കെ. ചന്ദ്രൻ ജോയിന്റ്
സെക്രട്ടറി ഹരീഷ് ഹർഷ, ടി. സുരേഷ്, എം. പ്രീത, പി.പി. വിശ്വനാഥൻ തുടങ്ങിയവർ സംബന്ധിച്ചു. മേഖല പ്രസിഡന്റ് കെ. രാജൻ സ്വാഗതവും കെ.ശശിധരൻ നന്ദിയും പറഞ്ഞു.
6 മേഖലകളിൽ നിന്നു 120 പേര് പങ്കെടുത്തു. മേഖലതല ഗ്രൂപ്പ് ചർച്ചയിലൂടെ ഒരു വർഷത്തെ പ്രവർത്തന രൂപരേഖ തയ്യാറാക്കി അവതരിപ്പിച്ചു. തുടർന്ന് വാർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയസാഹചര്യങ്ങളെ ഓർമപ്പെടുത്തുന്ന “ചോദ്യം” നാടകവും അരങ്ങേറി.