വടകര: കുറുമ്പയിൽ കാഴ്ച റസിഡൻസ് അസോസിയേഷൻ എയ്ഞ്ചൽസിന്റെ സഹകരണത്തോടെ അടിസ്ഥാന ജീവൻ രക്ഷാ പരിശീലന പദ്ധതി തുടങ്ങി.
ഒരു വീട്ടിൽ ഒരു ജീവൻ രക്ഷാ പരിശീലകൻ എന്നതാണ് ലക്ഷ്യം.
പരിശീലന പദ്ധതി എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.പി രാജൻ ഉദ്ഘാടനം ചെയ്തു.
എമർജൻസി മെഡിക്കൽ കെയർ പരിശീലകരായ പി.പി സത്യനാരായണൻ, എ. സഹദേവൻ,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-de.jpeg?resize=567%2C567&ssl=1)
കെ. സ്വാതി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ചടങ്ങിൽ വി.പദ്മനാഭൻ അധ്യത വഹിച്ചു. റസിഡൻസ് അസോസിയേഷൻ സെക്രട്ടറി എ.പി സിനോജ്, എം.കെ വിനോദൻ, എം. മിനി, കെ. കെ ശശിധരൻ എന്നിവർ സംസാരിച്ചു.