മേമുണ്ട: അമരാവതി-കീഴല്‍മുക്ക്-വായേരിമുക്ക് റോഡ് നിര്‍മാണത്തിനു സ്ഥലം വിട്ടുനല്‍കാന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി ഉടമകള്‍ രംഗത്ത്. ഇക്കാര്യത്തില്‍ റോഡ് കമ്മിറ്റിക്കെതിരെ സ്ഥലമുടമകളുടെ കര്‍മ സമിതി യോഗം ചേര്‍ന്ന് പ്രതിഷേധം രേഖപ്പെടുത്തി. റോഡ് വികസനത്തിന് സ്ഥലം ഉടമകള്‍ എതിരല്ലെന്നും ആറു മീറ്റര്‍ റോഡ് എട്ട് മീറ്ററാക്കുമ്പോള്‍ ഉടമകളുടെ ആശങ്ക ഇല്ലാതാക്കി വേണം നടപടിയെന്നും ഇവര്‍ വ്യക്തമാക്കുന്നു. ആവശ്യത്തിന് സ്ഥലമില്ലാത്തവര്‍ റോഡ് വികസന കാര്യത്തില്‍ പകച്ചുനില്‍ക്കുകയാണ്. ഇവരുടെ കിണറും സെപ്റ്റിക് ടാങ്കുമൊക്കെ വീടിനു മുന്നിലാണ്. റോഡിനു വീതി കൂട്ടുമ്പോള്‍ ഇതടക്കമുള്ള സ്ഥലം എങ്ങനെ വിട്ടുകൊടുക്കുമെന്നാണ് ഇവരുടെ ചോദ്യം. റോഡിന് സ്ഥലം വിട്ടുനല്‍കാന്‍ സമ്മതമില്ലെന്ന് അറിയിക്കുന്ന നോട്ടീസ് പലരുടെയും സ്ഥലത്ത് പതിച്ചിരിക്കുകയാണ്.
സ്ഥലം വിട്ടുനല്കിയില്ലെങ്കില് സാമൂഹികമായി ഒറ്റപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുമെന്ന് പറഞ്ഞതായി ഇവര്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള റോഡ് കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കാനൊരുങ്ങുകയാണ് കര്‍മ സമിതി. സ്ഥലമുടമകളുടെ വികാരം ഉള്‍കൊള്ളാന്‍ തയ്യാറാവാത്ത രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഏകപക്ഷീയമായി സ്ഥലമെടുപ്പുമായി റോഡ് കമ്മിറ്റി മുന്നോട്ട് പോവുകയാണങ്കില്‍ പരിമിതമായ ഭൂസ്വത്ത് സംരക്ഷിക്കാനാവശ്യമായ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് കര്‍മ സമിതി വ്യക്തമാക്കി. യോഗത്തില്‍ മാനാരി ഇബ്രാഹിം, എം.കെ.ഇബ്രാഹിം, ഒ.അബദുറഹിമാന്‍ ഹാജി, വി.കെ.കുമാരന്, പി.കുഞ്ഞബ്ദുള്ള, രാമകൃഷ്ണന്, ശരത്ത്, രാജന്, ലാല്‍ എന്നിവര്‍ സംസാരിച്ചു. അതേസമയം എല്ലാവരുടേയും സമ്മതത്തോടെ മാത്രമേ റോഡ് പണി തുടങ്ങൂവെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. പരിമിത സൗകര്യമുള്ളവരെ സംരക്ഷിച്ചേ റോഡ് നിര്മാണമുണ്ടാവൂ-ഇവര്‍ വെളിപ്പെടുത്തി.