തൃശൂര്‍: തൃശൂര്‍ പട്ടിക്കാട് പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടുകാരനായ എം മോഹന്‍കുമാര്‍ (27) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് അപകടം. പിക്കപ്പ് വാനിന്റെ പൊട്ടിയ ടയര്‍ മാറ്റുന്നതിനിടെ പിറകില്‍ ലോറി ഇടിക്കുകയായിരുന്നു. പിക്കപ്പ് വാനിന്റെ അടിയില്‍പെട്ട മോഹന്‍ കുമാര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ടയര്‍ മാറ്റാന്‍ സഹായിച്ച മറ്റൊരു പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മോഹന്‍കുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.