അഴിയൂർ: 18.6 കിലോമീറ്റർ നീളമുള്ള മുഴപ്പിലങ്ങാട് – അഴിയൂർ ബൈപ്പാസ് തെക്ക് ഭാഗത്തെ പ്രവേശന കവാടമായ അഴിയൂരിൽ അപായ സൂചന ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു.മാഹി ഭാഗത്ത് നിന്നും സർവ്വീസ് റോഡ് വഴി മെയിൻ റോഡിലേക്കും , മുഴപ്പിലങ്ങോട് ഭാഗത്ത് നിന്നും ബൈപ്പാസ് അവസാനിക്കുന്നതും ഇവിടെയാണ്. ബൈപ്പാസിൽ നിന്നും കുതിച്ചെത്തുന്ന വാഹനങ്ങളും, സർവീസ് റോഡിൽ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളുടെയും ശ്രദ്ധ ഒന്നു മാറിയാൽ അപകടം ഉറപ്പാണ്. കൂടാതെ തൊട്ടപ്പുറത്ത് തന്നെയാണ് എറെ തിരക്കേറിയ കുഞ്ഞിപ്പള്ളി ജംഗ്ഷൻ. ബൈപ്പാസ് ബൈപ്പാസ് എൻട്രിക്ക് തൊട്ടടുത്ത് തന്നെ അപായ സൂചന ലൈറ്റ് സ്ഥാപിച്ചാൽ അപകട
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/04/amaze-latest.jpg?resize=800%2C300&ssl=1)
ഭീഷണി ഒഴിവാക്കാം.കുഞ്ഞിപ്പള്ളിക്കടുത്ത റെയിൽവേ ഓവർ ബ്രിഡ്ജി കയറുന്നിടത്തും ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ രാത്രിയിൽ പാലം എവിടെയാണെന്ന് പോലും തിരിച്ചറിയാൻ പറ്റുന്നില്ല. പാലത്തിന് സമീപത്ത് ദേശീയ പാതയിൽ സിഗ്നൽ ലൈറ്റ് വെച്ചാൽ യാത്രക്കാർക്ക് ഉപകാരപ്രദമാവും.അവിടെയുണ്ടായിരുന്ന ഹമ്പുകൾ തേഞ്ഞുമാഞ്ഞതിനാൽ വാഹനങ്ങൾ വേഗതയോടെയാണ് വരുന്നത്. ഹമ്പുകൾ പുനർനിർമ്മിച്ച് അപകടസാധ്യത ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.