
കോഴിക്കോട്: പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഒഐസിസി-ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി കുടുംബ സംഗമവും പ്രവര്‍ത്തകരുടെ മക്കളില്‍ ഉന്നത
വിജയം നേടിയവര്‍ക്ക് അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. ഡിസിസി ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബ സംഗമം ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് വടകരയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് പുറായില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റും എംഎല്‍എ യുമായ വി.ടി. സൂരജ്, കെപിസിസി ജനറല്‍ സെക്രട്ടറി
അഡ്വ.പി.എം. നിയാസ്, രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍.സുബ്രഹ്‌മണ്യന്‍, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി അബു, ഇന്‍കാസ് ഖത്തര്‍ രക്ഷധികാരി കെ. കെ ഉസ്മാന്‍, ആദം മുല്‍സി, കാവില്‍ പി മാധവന്‍, നിജേഷ് അരവിന്ദ്, കരീം അബ്ദുള്ള, ബഷീര്‍ തുവാരിക്കല്‍, ജമാല്‍ കോരങ്ങോട് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അന്‍വര്‍ സാദത്ത് സ്വാഗതവും ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി വിനീഷ് അമരാവതി നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായ അമീര്‍ കെ.ടി, മുന്‍വ്വര്‍ കുറ്റ്യാടി, റഫീക് പാലോളി, ഷഫീര്‍ മണിയൂര്‍, സുരേഷ് ബാബു,ഹനീഫ എലത്തൂര്‍, സെയ്ദ് കോഴിക്കോട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
















