വടകര: മേപ്പയില്‍ നവോദയ കലാവേദിക്ക് സമീപം കളരി പറമ്പത്ത് (ഗോവിന്ദം) കെ.പി.കുമാരന്‍ (90) അന്തരിച്ചു. മേപ്പയില്‍ എസ്ബി സ്‌കൂളില്‍ നിന്ന് വിരമിച്ചതാണ്.
മേപ്പയില്‍ നവോദയ കലാവേദി സ്ഥാപകനും ദീര്‍ഘകാലം പ്രസിഡന്റും ആയിരുന്നു. മേപ്പയില്‍ വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപകരില്‍ ഒരാളാണ്. ഭാര്യ: പരേതയായ അളവക്കന്‍ വസന്ത. മക്കള്‍: കനകതാര, കാഞ്ചന, ഇ.സുഗുണന്‍, കാമിനി. മരുമക്കള്‍: സി.സുകുമാരന്‍ ഇടിമുഴീക്കല്‍, ആര്‍.വിജയന്‍ (റിട്ട. അധ്യാപകന്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, വടകര), അപര്‍ണ്ണ, ഗോപിനാഥന്‍ പള്ളിക്കല്‍ (റിട്ട. തഹസില്‍ദാര്‍). സംസ്‌കാരം ശനിയാഴ്ച രാവിലെ ഒന്‍പതിന് വീട്ടുവളപ്പില്‍.















