തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്ന് മംഗലാപുരം സ്റ്റേഷന് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ
തീരുമാനം ഏകപക്ഷീയമാണെന്ന് മുഖമന്ത്രി വി.ഡി. സതീശന്.
വളരെ പ്രധാനപ്പെട്ട മംഗലാപുരം ജംഗ്ഷന് ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുകയും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
നിലവില്‍ സതേണ്‍ റെയില്‍വേയില്‍ ഉള്‍പ്പെട്ട ഉള്ളാള്‍ മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശങ്ങള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ ലയിക്കുന്നതോടെ സതേണ്‍ റെയില്‍വേക്കും കേരളത്തിനും വലിയ നഷ്ടമാണ് സംഭവിക്കുന്നത്. സംസ്ഥാനത്തെ അറിയിക്കുകയോ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തീരുമാനം
പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണ്.
അടിയന്തരമായ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിനെ സമീപിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര റെയില്‍വെ മന്ത്രിക്കും കത്തയക്കും. സംസ്ഥാനത്തെ എം.പിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് മേല്‍ സമ്മര്‍ദം ചെലുത്തുമെന്നും സതീശന് വ്യക്തമാക്കി.
നേരത്തെ കേരളത്തില്‍ നിന്നുള്ള എംപിമാരും പാലക്കാട് ഡിവിഷന് വിഭജിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ഇന്നലെ റെയില്‍വേ ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിലവില്‍ ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം ഉളളാള്‍ ഉള്‍പ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറക്കപ്പെടും.

ആരോഗ്യം വിലപ്പെട്ടതാണ്
അതിനെ സംരക്ഷിച്ചു
നിർത്തേണ്ടത്
നമ്മുടെ ഉത്തരവാദിത്വമാണ്
സുരക്ഷിതമല്ലാത്ത
ഭക്ഷണ രീതിയും
സമയം തെറ്റിയുള്ള
ഭക്ഷണ ശീലവും
അമിതമായ ഭക്ഷണവും
ആരോഗ്യ വ്യവസ്ഥയെ
തകർക്കുന്നതോടൊപ്പം
അവയവങ്ങൾക്കും
ഡാമേജ് വരുത്തുന്നു.
അതിന് സുരക്ഷ അത്യാവശ്യമാണ്
ശീലങ്ങൾ മാറ്റാൻ ഇനിയും സമയമുണ്ട്.
ഒപ്പം
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൻ്റെ
സുരക്ഷ കൂടിയാവുമ്പോൾ
വലിയ ആത്മവിശ്വാസം ആകും
ഇന്ന് തന്നെ വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ,
എലൈറ്റ് & മില്ലേനീയേഴ്സ് & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















