കക്കട്ടില്‍: വട്ടോളി ചെട്ട്യാങ്കണ്ടി താഴെ കുനിക്ക് സമീപത്ത് നിന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. പാമ്പിനെ കണ്ടനാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുള്ളമ്പത്ത് നിന്ന്
എത്തിയ പാമ്പിനെ പിടിക്കുന്ന ആള്‍ പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി കൊണ്ട് പോയെങ്കിലും കുറച്ച് അകലെ വെച്ച് വഴിയില്‍ ഉപേക്ഷിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ തുടര്‍ന്നും അവരെ തന്നെ വിളിച്ച് വരുത്തി പാമ്പിനെ പിടികൂടി ചാക്കില്‍ കെട്ടി കൊണ്ടുപോയതായി സമീപവാസികള്‍ പറഞ്ഞു.















