മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 71 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. ഞായറാഴ്ച വൈകീട്ട് റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മേമുണ്ട ചെറുവത്ത് അബ്ദുള്‍ ഖാദറില്‍ നിന്നാണ് 1096 ഗ്രാം സ്വര്‍ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. ഡിആര്‍ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്.