വടകര: കസ്റ്റംസ്റോഡ്-പൂവാടന്‍ഗേറ്റ് തീരം കലാകായിക വേദി സംഘടിപ്പിച്ച തീരം ഇഫ്താര്‍ വിരുന്ന് ഹൃദ്യമായി. അസീബിന്റെ
ഗൃഹാങ്കണത്തില്‍ നടന്ന സൗഹാര്‍ദ വിരുന്നില്‍ നൂറ്റമ്പതോളം പേര് കുടുംബ സമേതം പങ്കെടുത്തു. ഇംഗ്ലീഷ് അധ്യാപകന് ദാവൂദ്.പി. മുഹമ്മദ് ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്തു. ആര്.കെ.പ്രദീപ് അധ്യക്ഷത വഹിച്ചു. പി.മഹൂദ് ആശംസകള്‍ നേര്‍ന്നു. തീരം കലാകായിക വേദി പ്രസിഡന്റ് മുഹമ്മദ് ഷഫീക്ക് സ്വാഗതവും സെക്രട്ടറി സി.എച്ച്.ജിനീഷ്കുമാര്‍ നന്ദിയും പറഞ്ഞു.
എ.കെ.സചീന്ദ്രന്‍, വിനോദന്‍ വരേമ്മല്, സി.കെ.രജില്‍, സാബിത് റൗഫ്, ലജിന് കോറോത്ത്, സി.കെ.നാണു, ബഷീര്‍ പൊന്മണിച്ചി, പ്രണവ് ആര്.കെ, അമ്രാസ്, ടി.കെ.അബ്ദുറഹ്മാന് എന്നിവര്‍ നേതൃത്വം നല്കി.