വടകര: കോട്ടപ്പള്ളി പാലം നിർമ്മാണത്തിന് 17.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മദ് കുട്ടി എം എ എ. കാവിൽ തീക്കുനി കുറ്റ്യാടി റോഡിൽ വടകര മാഹി കനാലിന് കുറുകെയായുള്ള പ്രധാനപ്പെട്ട പാലമാണ് കോട്ടപ്പള്ളി പാലം.കോവളം ബേക്കൽ പശ്ചിമ തീര ജലപാതയുടെ ഒരു പ്രധാന ഭാഗമായ വടകര – മാഹി കനാൽ വികസനം പൂർത്തിയാകുന്നതോടെ കനാലിനു കുറുകെ നിലവിലുള്ള എല്ലാ ചെറിയ പാലങ്ങളും ജലയാനങ്ങൾക്കു കടന്നു പോകാനുതകുന്ന രീതിയിൽ സ്പാൻ കൂട്ടിയും ഉയർത്തിയും നിർമ്മിക്കേണ്ടതുണ്ട്. ഇതിൽ 2 പാലങ്ങളുടെ നിർമാണം നേരത്തെ പൂർത്തിയായി , ഒരു പാലത്തിൻ്റെ (വെങ്ങോളി) പ്രവൃത്തി പൂർത്തീകരിച്ചു. 2 ലോക്ക് കം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
ബ്രിഡ്ജിന്റെ പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. നിർമ്മിക്കാൻ ബാക്കിയുള്ള പാലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പാലമാണ് വടകര മാഹി കനാലിന്റെ രണ്ടാം റീച്ചിലെ
കാവിൽ -തീക്കുനി – കുറ്റ്യാടി റോഡിലുള്ള കോട്ടപ്പള്ളി പാലമെന്ന് എം എൽ എ പറഞ്ഞു. കോട്ടപ്പള്ളി ഭാഗത്ത് കനാൽ നിർമ്മാണം പൂർത്തിയായെങ്കിലും നിലവിലുള്ള ഇടുങ്ങിയതും ഉയരം കുറഞ്ഞതുമായ പാലം പുനർനിർമ്മിക്കാത്തത് ജലഗതാഗതത്തിന് ഒരു തടസ്സമായി നിൽക്കുയാണ്. നിലവിലെ പാലത്തിൻ്റെ പില്ലറുകൾ കനാലിന് മദ്ധ്യഭാഗത്തായാണ് ഉള്ളത്. ഇവിടെ പുതിയ പാലം നിർമ്മിക്കുന്നതിനായി 2022 ജൂൺ മാസം തന്നെ ഡി പി ആർ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clearvisison-k.jpeg?resize=567%2C519&ssl=1)
സമർപ്പിച്ചതായും എം എൽ എ പറഞ്ഞു. ദേശീയ ജലപാത മാനദണ്ഡങ്ങൾക്കനുസരിച്ച് ജലനിരപ്പിൽ നിന്നും 6 മീറ്റർ ഉയർത്തിയാണ് ഇവിടെ പാലം നിർമ്മിക്കുന്നത്. നിലവിലെ പാലം പൊളിച്ചതിനുശേഷം ,ആർച്ച് ബ്രിഡ്ജ് ആയിട്ടാണ് പുതിയ പാലം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഡൈവേഷൻ റോഡ് ,അപ്രോച്ച് റോഡ് എന്നിവയും പ്രവർത്തിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കോട്ടപ്പള്ളി പാലത്തിനായുള്ള ദീർഘകാലത്തെ പരിശ്രമത്തിനാണ് അഗീകാരം ലഭിച്ചിട്ടുള്ളത്