തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടെടുപ്പ് തിയതിക്കെതിരെ പരാതിയുമായി ലീഗിനു പിന്നാലെ സമസ്തയും. വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് നടക്കുന്നത് വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് സമസ്ത ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് തിയതി ഏപ്രില്‍ 26ല്‍ നിന്ന് മാറ്റണമെന്നാണ് ഇ.കെ.വിഭാഗം സമസ്തയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഇമെയില്‍ അയച്ചു.
ജുമാ നമസ്കാരം നടക്കുന്ന വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും പ്രയാസം സൃഷ്ടിക്കും. മുസ്ലിം ജീവനക്കാര്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും ജുമാ പ്രാര്‍ത്ഥനയ്ക്ക് തടസമാകുമെന്നതിനാല്‍ ഏപ്രില്‍ 26ന് നടത്താന്‍ നിശ്ചയിച്ച തെരഞ്ഞെടുപ്പ് തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കണമെന്ന് എസ്കെഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇലക്ഷന് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.