വടകര: ടി.പി ചന്ദ്രശേഖരന്റെ കൊലപാതക കേസ് ഒരു രാഷ്ട്രീയ പ്രസ്ഥാനം ഗൂഢാലോചന നടത്തി തയാറാക്കിയതുകൊണ്ടുതന്നെ അത് എന്നും ചര്‍ച്ച ചെയ്യുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. ‘നിലയ്ക്കട്ടെ കൊലവാള്‍ രാഷ്ട്രീയം, പുലരട്ടെ ജനാധിപത്യം’ എന്ന മുദ്രാവാക്യമുയര്‍ത്തി
വടകരയില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി കേസ് അന്വേഷിക്കുമ്പോള്‍ ഭരണകൂടത്തിന്റെ ആര്‍ജവവും അന്വേഷണ സംഘത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനവും തടസപ്പെടുത്താന്‍ ഭീഷണി കൊണ്ടും സമ്മര്‍ദം കൊണ്ടും ശ്രമിച്ചത് സിപിഎമ്മാണ്. അതുതന്നെയാണ് ഈ കേസിലെ സിപിഎമ്മിന്റെ ബന്ധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷനായി. എന്‍.വേണു, ജോയ് മാത്യു, കല്പറ്റ നാരായണന്, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍,
കെ.കെ.രമ എംഎല്‍എ, അഡ്വ. പി.കുമാരന്‍കുട്ടി, പ്രൊഫ.കുസുമം ജോസഫ്, കെ.സി.ഉമേഷ് ബാബു, ഡോ. ആസാദ്, മാഗ്ലിന്‍ ഫിലോമിന സംസാരിച്ചു.