കല്ലാച്ചി: നാദാപുരം നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പലിനെ നാട് വരവേറ്റു. കല്യാച്ചി ബൈപ്പാസ് റോഡില്‍ നിന്ന് ബാന്റ് മേളത്തിന്റെയും വര്‍ണ ഘോഷങ്ങളുടെയും അകമ്പടിയോടെ കല്ലാച്ചി ടൗണ്‍ വഴി കണ്വെന്ഷന് സ്ഥലത്തേക്ക് ആനയിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് മുന്‍ എംഎല്‍എ വി.ടി.ബല്‍റാം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എമാരായ ജോസഫ് വാഴക്കന്, പാറക്കല്‍ അബ്ദുള്ള, ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു,
യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി,യു.ഡി.എഫ് നേതാക്കളായ കെ. ബാലനാരായണന്‍ , അഹമ്മദ് പുന്നക്കല്‍, സുബൈര്‍, വി.എം ചന്ദ്രന്, ഐ. മൂസ, രാഗേഷ്, പ്രമോദ് കക്കട്ടില്‍, കെ.എം.രഘുനാഥന്, മോഹന്‍ പാറക്കടവ്, മുഹമ്മദ് ബംഗ്ലളത്ത്, കേരള കോണ്‍ ജോസഫ് ജില്ലാ പ്രസിഡന്റ് ജോര്‍ജ്, പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, ജോണ്‍ പുതംകുഴി, സന്ധ്യ കരണ്ടോട്, കെ.പി.രാജന്, കെ.ടി.ജയിംസ്, ദാമു പൂളിക്കണ്ടി, എം.പി. ജാഫര്‍, മൊയ്തു കോരങ്കോട് മുതലായവര്‍ പ്രസംഗിച്ചു