വട്ടോളി: എസ്എസ്എല്‍സി പരീക്ഷാ ഡ്യൂട്ടിക്കു പോകുന്ന ടീച്ചറുടെ യാത്രയക്ക് തടസമായ റോഡ് പണി തല്കാലം നിര്‍ത്തി വഴിയൊരുക്കിയ തൊഴിലാളികളുടെ നടപടി അഭിനന്ദനം പിടിച്ചുപറ്റി. കുറ്റ്യാടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ എസ്എസ്എല്‍സി ഡ്യൂട്ടി ചെയ്യുന്ന വട്ടോളി നാഷനലിലെ അധ്യാപിക ടി.ഉമയാണ് തനിക്കു ലഭിച്ച പരിഗണനയും ബഹുമാനവും സോഷ്യല്‍ മിഡിയയിലുടെ പങ്ക് വെച്ചത്.
ചങ്ങരംകുളം-കുളങ്ങര താഴ റോഡിലൂടെ ഇരുചക്രവാഹനത്തില്‍ പോകുമ്പോഴാണ് റോഡ് ഇളക്കിമറിച്ചതായി ടീച്ചര്‍ കാണുന്നത്. സമയം തീരെ കുറവായതിനാല്‍ അവര്‍ മുന്നോട്ട് പോകാന്‍ തന്നെ തിരുമാനിച്ചു. ഇതിനിടയിലാണ് റോഡരികില്‍ ചായ കുടിച്ച് കൊണ്ടരിക്കുന്നവര്, റോഡില്‍ ക്വാറി വേസ്റ്റ് ഇറക്കി കൊണ്ടിരിക്കുകയാണെന്നും ഇനി മുന്നോട്ട് പോകാന്‍ പറ്റില്ലെന്നും പറയുന്നത്. അല്പം നില്ക്കേണ്ടിവരും. അല്ലങ്കില്‍ മറ്റ് വഴി പോകേണ്ടിവരും.
സമയം വളരെ വിലപ്പെട്ടതാണ്. അതിനാല്‍ തിരിച്ച് വേറെ വഴി പോകാന്‍ പറ്റാത്ത അവസ്ഥ. ടീച്ചര്‍ ഓടിപ്പോയി തനിക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് എത്തേണ്ട കാര്യം റോഡ് പണിക്കാരെ ഓര്‍മിപ്പിച്ചു. ടീച്ചറുടെ വാക്കു കേട്ട ഉടനെ ക്വാറി വേസ്റ്റ് ഇറക്കുന്നത് നിര്‍ത്തി. ടീച്ചര്‍ക്ക് പോകാന്‍ തൊഴിലാളികള്‍ വഴിയൊരുക്കുകയും ചെയ്തു.
തനിക്കുണ്ടായ ഈ അനുഭവം ‘നന്മ നിറഞ്ഞ റോഡ് പണിക്കാര്’ എന്ന രീതിയില്‍ ഉമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നൂറ് കണക്കിന് പേരാണ് റോഡ് പണിക്കാര് കാണിച്ച പ്രവൃത്തിക്ക് അഭിനന്ദനം അര്പിക്കുന്നത്.
-ആനന്ദന് എലിയാറ