വടകര: പ്രസിദ്ധമായ ലോകനാര്‍കാവ് പൂരം മഹോത്സവം 15 മുതല്‍ 24 വരെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കും. ഉത്സവത്തിന്റെ ഒരുക്കം പൂര്‍ത്തിയായെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15-ന് ബിംബശുദ്ധികലശം, മുളയിടല്‍. 16-ന് വൈകീട്ട് അഞ്ചിന് കലവറ നിറയ്ക്കല്‍, 7.30-ന് മൂന്നു ക്ഷേത്രങ്ങളിലും കൊടിയേറ്റം. 17-ന് രാവിലെ 10-ന് ചാന്താട്ടം, ഏഴുമണിക്ക് നാട്യോത്സവം, തായമ്പക, 18-ന് രാത്രി ഏഴുമണിക്ക് നാടകം ‘പണ്ട് രണ്ടു കൂട്ടു കാരികള്‍,’ 19-ന് രാത്രി ഏഴുമണി കഥകളി, എട്ടുമണിക്ക് തായമ്പക, 20-ന് രാവിലെ ഏഴിനു പാട്ടുകുറിക്കല്‍, രാത്രി ഏഴുമണിക്ക് തിരുവാതിരക്കളി, മിമിക്രി, 7.30ന് നൃത്താഞ്ജലി, 21-ന് രാവിലെ പത്തിന് ഉത്സവ ബലി, രാത്രി ഏഴിന് ഗ്രാമസന്ധ്യ, 22-ന് വൈകീട്ട് നാലിന് ഇളനീര് വരവ്, അഞ്ചുമണിക്ക് ചാക്യാര്‍
കൂത്ത്, ആറിന് ഗ്രാമബലി, 6.30ന് നഗരപ്രദക്ഷിണം, എട്ടിന് പാണ്ടിമേളം, പള്ളിവേട്ട, 23-ന് കാലത്ത് 11 മണിക്ക് അക്ഷരശ്ലോക സദസ്, 12 മുതല്‍ ആറാട്ടുസദ്യ. 3.30-ന് ഓട്ടന്തുള്ളല്, ആറിന് ആറാട്ടുബലി, ഒമ്പതിന് പാണ്ടിമേളം, 11-ന് കരിമരുന്ന് പ്രയോഗം, വിളക്കിനെഴുന്നള്ളത്ത്, പൂരക്കളി, 24-ന് രാവിലെ പാട്ടുപുരയില്‍നിന്ന് തിരിച്ചെഴുന്നള്ളത്ത്.
വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രഭരണസമിതി ചെയര്മാന് എം.ബാലചന്ദ്രന്, പ്രസിഡന്റ് പി.കെ.രാമകൃഷ്ണന്, സെക്രട്ടറി മഹേഷ് കോളോറ, വി.ടി.കെ.ബിജു, പി.കെ.വേണു എന്നിവര്‍ പങ്കെടുത്തു.