വടകര: ദേശീയ പാത വികസനത്തിൽ നാദാപുരം റോഡിൽ അനുവദിക്കപ്പെട്ട അടിപ്പാത
ഹൈസ്കൂൾ റോഡിൽ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ബഹുജന പ്രതിഷേധ സംഗമം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.എം സത്യൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ബിന്ദുവള്ളിൽ, കെ. കാദർ ഹാജി, കരിമ്പിൽ കുഞ്ഞികൃഷ്ണൻ എന്നിവർ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/physiotherapy-f.jpeg?resize=600%2C600&ssl=1)
സംസാരിച്ചു. മടപ്പള്ളിയിലെ രണ്ട് ഹയർ സെക്കണ്ടറി സ്കൂളുകളിലെ അയ്യായിരം വിദ്യാർഥികളുടെ സുഗമ യാത്ര നിഷേധിക്കുന്ന സമീപനത്തിൽ നിന്ന് അധികൃതർ പിന്മാറാതെ സമരത്തിൽ നിന്ന് പിറകോട്ടു പോകില്ലെന്ന് ചെയർമാൻ കെ.എം.സത്യൻ വ്യക്തമാക്കി. കൺവീനർ സി.കെ.വിജയൻ സ്വാഗതം പറഞ്ഞു. വിവിധ സംഘടനാ പ്രതിനിധികൾ അഭിവാദ്യം ചെയ്തു. കെ.സജിത്ത് നന്ദി പറഞ്ഞു.