തൂണേരി: സമഗ്ര ശിക്ഷ കേരള തൂണേരി ബി ആർ സിയ്ക്ക് കീഴിലുള്ള ഭിന്ന ശേഷി കുട്ടികൾക്കുള്ള ഉപകരണങ്ങൾ വാർഡ് മെമ്പർ അബ്ബാസ് കണേയ്ക്കൽ രക്ഷിതാക്കൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. ബി പി സി സജീവൻ അധ്യക്ഷത വഹിച്ചു. ഐ ഇ ഡി സി
കോർഡിനേറ്റർ ശ്രീലേഖ സ്വാഗതം പറഞ്ഞു . ക്ലസ്റ്റർ കോർഡിനേറ്റർ അനിൽ ആശംസയും സ്പെഷ്യൽ എഡ്യൂക്കേറ്റർ അശ്വിൻ കുമാർ നന്ദിയും പറഞ്ഞു.