വടകര: വടകരയിലെ ഗവ.ആയുര്‍വേദ ആശുപത്രിക്ക് രോഗികളുടെ സ്നേഹോപഹാരം. 50 കസേരകളും 60 സ്റ്റീല്‍ ഗ്ലാസുകളും രോഗികളുടെ കൂട്ടായ്മയില്‍ സംഭാവന നല്കി. ആശുപത്രിക്ക് വിവിധ സംഘടകള്‍ പലപ്പോഴായി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും രോഗികളുടെ കൂട്ടായ്മയില്‍ സംഭാവന ലഭിക്കുന്നത് ഇതാദ്യമാണ്.
ചികിത്സയില്‍ കഴിയുന്ന 30 ലേറെ രോഗികള്‍ ചേര്‍ന്ന് പണം സ്വരൂപിച്ച് കോണ്‍ഫറന്‍സ് ഹാളിലേക്ക് ആവശ്യമായ കസേരയും സ്റ്റീല്‍ ഗ്ലാസുകളും നല്‍കുകയായിരുന്നു. ബാക്കി വന്ന തുക ആശുപത്രിയുടെ സാന്ത്വന പരിചരണ സഹായ നിധിയിലേക്ക് സംഭാവനയും നല്കി. ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ എ.പി.പ്രജിത കസേരയും സ്റ്റീല്‍ ഗ്ലാസും കൈമാറി. കൗണ്‍സിലര്‍ സി.കെ.കരീം അധ്യക്ഷനായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ശശികുമാര്‍ പേരാമ്പ്ര, ഡോ. ജഷി ദിനകരന്, ഡോ. എന്‍ രാജേഷ്, പി പി ഹരിദാസന്, പി നാണു, പി കെ കൃഷ്ണന്, കെ കാസിം, എന്‍ കെ ദാസന്, വി പി മരക്കാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. എസ് കവിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി കെ മുകുന്ദന് നന്ദിയും പറഞ്ഞു.
വടകര നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആശുപത്രിക്ക് അനുവദിച്ച പബ്ലിക് അഡ്രസിങ് സിസ്റ്റത്തിന്റ സമര്‍പണവും നടന്നു.