ആയഞ്ചേരി: വിത്ത് ഗ്രാമം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യം വച്ച് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് മംഗലാട് ഇഞ്ചി, മഞ്ഞൾ, കാച്ചിൽ, ചേമ്പ് തുടങ്ങിയ ഇടവിളകൃഷികളുടെ വിത്തുകൾ മെമ്പർ എ.സുരേന്ദ്രൻ വിതരണം ചെയ്തു. വിഷം തീണ്ടിയ അന്യസംസ്ഥാന മാർക്കറ്റിലൂടെയല്ലാതെ നാടൻ കൃഷിരീതിയിലൂടെ വിളകൾ ഉൽപ്പാദിപ്പിച്ചെടുക്കാൻ കഴിഞ്ഞാൽ ആരോഗ്യ സമ്പുഷ്ടമായ ഒരു ജനതയെ സൃഷ്ടിച്ചെടുക്കാൻ കഴിയും. തെങ്ങുകൃഷിയോടൊപ്പം ഇടവിളകൾക്കും പ്രാധാന്യം നൽകണം. കേര
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/12/clearve.jpeg?resize=600%2C553&ssl=1)
ഗ്രാമത്തിലൂടെ അപേക്ഷ സമർപ്പിച്ച181 ഗുണഭോക്താക്കൾക്കാണ് വിത്തുകൾ നൽകിയത്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളെ പദ്ധതിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് വാർഡ് മെമ്പർ പറഞ്ഞു. എം.എം. മുഹമ്മദ്, കുളങ്ങരത്ത് നാരായണൻ, കുന്നിൽ രമേശൻ, പ്രകാശൻ എള്ളോടി,കൃഷ്ണാണ്ടി അബ്ദുള്ള, കേരഗ്രാമം കൺവീനർ സോമസുന്ദരൻ, അച്ചുതൻ മലയിൽ, ബാലൻ പൊട്ടന്റവിട , ബാലകൃഷ്ണൻ ഒ.പി, വി.രവീന്ദ്രൻ, കുഞ്ഞിരാമൻ വി, സുധീഷ്, മമ്മു സി.കെ, കരുണാകരൻ എന്നിവർ സംബന്ധിച്ചു.