ആയഞ്ചേരി: സ്കൂളിൽ പഠനോത്സവം ഗംഭീരമായി ആഘോഷിച്ച് ചീക്കിലോട് യുപി സ്കൂളിലെ വിദ്യാർത്ഥികൾ. 2023- 24 വർഷത്തെ പഠന – പാഠ്യേതര വിഷയത്തിലെ മികവുകൾ ക്രോഡീകരിച്ചുകൊണ്ട് നടത്തിയ പഠനോത്സവം വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി . ബി ആർ സി കോർഡിനേറ്റർ ജാഫർ ഉദ്ഘാടനം ചെയ്തു.ശാസ്ത്ര പരീക്ഷണങ്ങൾ, ശേഖരണങ്ങൾ, സ്റ്റിൽ മോഡലുകൾ, വർക്കിംഗ് മോഡലുകൾ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-de.jpeg?resize=567%2C567&ssl=1)
വിഷയാടിസ്ഥാനത്തിലുള്ള സ്കിറ്റുകൾ ചാർട്ടുകൾ കുട്ടികളുടെ രചനകൾ എന്നിവ അതിഗംഭീരമായി പ്രദർശിപ്പിച്ചായിരുന്നു പഠനോത്സവം കൊണ്ടാടിയത്. കുട്ടികൾ തന്നെ സ്വന്തമായി നിർമ്മിച്ച ഗണിത ഗെയിമുകൾ, മോഡലുകൾ എന്നിവ പഠനോത്സവത്തിലെ മികച്ച പ്രകടനത്തിനുള്ള കയ്യടി നേടി. സ്കൂൾ ഹെഡ്മാസ്റ്റർ സി എച്ച് മൊയ്തു അധ്യക്ഷത വഹിച്ചു. ലീന ഇ, സാജിത വി സി കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എസ് ആർ ജി കൺവീനർ ഷബിന പി.പി സ്വാഗതവും നിഷ എൻ നന്ദിയും അർപ്പിച്ചു.