തിരുവനന്തപുരം: കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് കോണ്‍ഗ്രസായിരുന്നവര്‍ നാളെയും കോണ്‍ഗ്രസായിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കും. ഇത്രയും നാണം കെട്ട പാര്‍ട്ടി വെറെയുണ്ടോയെന്നും പിണറായി വിജയൻ ചോദിച്ചു.
രണ്ട് പ്രധാന നേതാക്കളുടെ മക്കൾ ബിജെപിയിൽ പോയി. ഇനി എത്ര പേർ പോകാനുണ്ട്. എത്രപേർ വിലപേശൽ നടത്തുന്നുണ്ടാകും. കോൺഗ്രസിനെ ജയിപ്പിച്ചാൽ അവർ കോൺഗ്രസായി നിൽക്കുമോ. ബിജെപിയായി മാറില്ലേ. വേണമെങ്കിൽ ബിജെപിയാകുമെന്ന് പറഞ്ഞത് കെ. സുധാകരനാണ്. ഇപ്പോൾ എന്തായെന്നും ആറ്റിങ്ങലിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത പിണറായി വിജയൻ ചോദിച്ചു. ഒരു സംസ്ഥാന ഭരണം കോൺഗ്രസിന് ലഭിച്ചാൽ അവർ അത് ബിജെപിക്ക് കൊടുക്കും. ഇങ്ങനെ നാണംകെട്ട പാർട്ടിയുണ്ടോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു.