വടകര: ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പലസ്തീന് പ്രതിരോധസിനിമയിലെ ഏറ്റവും പുതിയ ചിത്രം ‘മെഡിറ്ററേനിയന്‍ ഫീവര്‍’ വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നു. മൂവിലവേഴ്സ് വടകരയുടെ നേതൃത്വത്തില്‍ നാളെ (ഞായര്‍) വൈകുന്നേരം അഞ്ചിന് പാറേമല്‍ സ്കൂളിലാണ് പ്രദര്‍ശനം. പലസ്തീന് സിനിമയിലെ മുന്‍നിര സംവിധായിക മഹാ ഹജ്ജിന്റെ ചിത്രം മലയാളം സബ് ടൈറ്റിലുകളോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഇതോടൊപ്പം ‘സിനിമ നിര്‍മിക്കുന്ന പലസ്തീന് സ്വത്വം’ എന്ന വിഷയത്തില്‍ വി.രാധാകൃഷ്ണന്റ പ്രഭാഷണവും ഉണ്ടായിരിക്കും.