വടകര: കുന്നുമ്മൽ സൗത്ത് എം.എൽ.പി സ്കൂൾ കുരുന്നുകളുടെ ‘കളിയരങ്ങ്’ ശില്പശാല ശ്രേദ്ധേയമായി. ആടിയും പാടിയും വർണ്ണങ്ങൾ തീർത്തും കുട്ടികൾ നിറഞ്ഞാടി. കഥാകാരനും നടനും വട്ടോളി നാഷനൽ എച്ച് എസ്. എസ്. അധ്യാപകനുമായ നിധിൻ മുരളി ‘ആടാം ‘പാടാം എന്ന പരിപാടിക്ക് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
മുഹമ്മദ് കക്കട്ടിൽ ശില്ലശാല ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മുരളികുളങ്ങരത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ബി.കെ. ഷിനി ജ , മുൻ എച്ച് എം മാരായ വി.എം. കുഞ്ഞികണ്ണൻ,കുമാരൻ, ഗീത, ഷറഫുന്നിസ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസി. അജിതനടേമ്മൽ, വി.പി. കൃഷ്ണൻ, പി. ടി. എ. പ്രസി. ഉമ്മു അത്തിയ്യ എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ കുഞ്ഞബ്ദുള്ള ഹാജി എൽ എസ് എസ് വിജയികൾക്ക് ഉപഹാരം നൽകി. പാവകളി, ഷോർട്ട് ഫിലിം പ്രദർശനം, കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി
ആനന്ദൻ എലിയാറ