കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ഏര്‍പെടുത്തിയ എട്ടാമത് മൃത്യുഞ്ജയ പുരസ്കാരം സുപ്രസിദ്ധ ഗായിക വൈക്കം വിജയലക്ഷ്മിക്ക് സമ്മാനിച്ചു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പത്മശ്രീ ചെറുവയല്‍ രാമന് പുരസ്കാരം സമര്‍പിച്ചു. പതിനായിരത്തിഒന്ന് രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
ജനറല്‍ കണ്‍വീനര്‍ ഡോ.എന്‍.വി.സദാനന്ദന് അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ പൊന്നാട ചാര്‍ത്തി. ധന്യതാപത്രം എം.ഒ.ഗോപാലനും പുരസ്കാര ഗുരു ദക്ഷിണ ദേവസ്വം മാനേജര്‍ ഡോ.വി.ടി മനോജ് നമ്പൂതിരിയും സമ്മാനിച്ചു.
ശിവദാസ് ചേമഞ്ചേരി, സന്തോഷ് കൈലാസ് എന്നിവര്‍ ചേര്‍ന്ന് ദീപ പ്രോജ്വലനം നടത്തി. ആഘോഷ കമ്മിറ്റി ചെയര്മാന് ഉണ്ണികൃഷ്ണന് വസുദേവം ചെറുവയല്‍ രാമന് ഉപഹാരം സമര്‍പ്പിച്ചു. ഷാജില പൊന്നാട ചാര്‍ത്തി. യു.കെ.രാഘവന് ധന്യതാപത്രം പാരായണം ചെയ്തു. അനില്‍ കാഞ്ഞിലശ്ശേരി സ്വാഗതവും രഞ്ജിത് കുനിയില്‍ നന്ദിയും പറഞ്ഞു.