എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ കാക്കന്നൂർ സൗത്ത് അങ്കണവാടി റോഡ് പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision.jpg?resize=600%2C600&ssl=1)
ചെയർപേഴ്സൺ എൻ നിഷ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിമ വള്ളിൽ വാർഡ് മെമ്പർമാരായ സി.പി ശ്രീജിത്ത്, കെ.പി സലീന എന്നിവർ സംസാരിച്ചു വാർഡ് മെമ്പർ ടി.കെ ഷിബിൻ സ്വാഗതവും വാർഡ് കൺവീനർ നാണു കണ്ടോത്ത് നന്ദിയും പറഞ്ഞു.