വടകര: കക്കയത്തെ കാട്ടുപോത്ത് അക്രമത്തെക്കുറിച്ച് കലക്ടറുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം. വടകരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വടകര, പുതുപ്പണം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി, വടകര മണ്ഡലം പ്രസിഡന്റ് വി.കെ പ്രേമന്, കെ.പി കരുണന് പി.എസ് രഞ്ജിത്ത് കുമാര്‍, നടക്കല്‍ വിശ്വനാഥന്, അജിത്ത് പ്രസാദ് കുയ്യാലില്‍, ബാബു കോറോത്ത്, സുനില്‍കുമാര്‍, സജിത്ത് മാരാര്‍, കമറുദീന് കുരിയാടി, മോഹനന് കുരിയാടി, ഉമേശന്, അഡ്വ.സുരേഷ് കുളങ്ങരത്ത് എന്നിവര്‍ നേതൃത്വം നല്കി.