വടകര: വിവ സ്പെഷ്യൽ സ്കൂൾ 28-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. പരിപാടി വടകര താലൂക്ക് തഹസിൽദാർ & എക്സി.മജിസ്ട്രേറ്റ് സുരേഷ് ചന്ദ്ര ബോസ് നിർവഹിച്ചു. പ്രൊഫസർ. കെ.കെ.മഹമൂദ് സാഹിബിൻ്റെ അധ്യക്ഷതയിൽ ഡോക്ടർ വി.പി.ഗിരീഷ് ബാബു (കൺസൽട്ടൻ്റ് സൈക്കോളജിസ്റ്റ് ) മുഖ്യപ്രഭാഷണം നടത്തി. കെ പി സുബൈർ
വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു, ഫാഷിദ.എ.കെ , പി.സ് അശ്വതി, പി.വി.അബ്ദുറഹി, ഡോക്ടർ.സി കുഞ്ഞിമ്മൂസ, സുഗതൻ പി.അബൂബക്കർ ഹാജി, എൻ പി അബ്ദുള്ള ഹാജി, റസീല, പി.പി.അബ്ദുറഹിമാൻ , ജലീൽ പി.കെ , പ്രഭാകരൻ മാഷ് എന്നിവർ സംസാരിച്ചു . 28 വർഷം ടീച്ചർ സേവനമനുഷ്ടിച്ച ലീലയേയും 28 വർഷം വിവ സ്പെഷ്യൽ സ്കൂൾ പി ടി എ പ്രസിഡണ്ടായി സേവനമനുഷ്ടിച്ച സുഗതൻ എന്നിവരെയും ആദരിച്ചു
ടി.കെ അബ്ദു സത്താർ. സ്വാഗതവും കെ.അബദുസലാം നന്ദിയും പറഞ്ഞു. ശേഷം ഭിന്നശേഷിക്കുട്ടികളുടെ കലാപരിപാടികളായ ഒപ്പന, ഗ്രൂപ്പ് ഡാൻസ്, കിച്ചൺ ഡാൻസ്, ഫാഷൻ ഷോ, നടൻപ്പാട്ട്, പാട്ടുകൾ മറ്റു കലാപരിപാടികളും നടന്നു.