ചോമ്പാല: ദേശീയ പാതയില്‍ മുക്കാളി മുതല്‍ ബ്ലോക്ക് ഓഫീസ് വരെ പാത വികസനപ്രവൃത്തികള്‍ തടയാന്‍ മുക്കാളി അടിപ്പാത ഡ്രെയിനേജ് സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. ദേശീയ പാതയില്‍ വടക്കേ മുക്കാളിയില്‍ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും ചോമ്പാല്‍ ബംഗ്ലാവില്‍ ക്ഷേത്രത്തിനടുത്ത് ഹൈവേയില്‍ നിര്‍മിച്ച ഡ്രെയിനേജിലെ വെള്ളം പൊതുവഴിയില്‍ തുറന്ന് വിടുന്ന നടപടിയില്‍ പ്രതിഷേധിച്ചുമാണ് തടയല്‍ സമരം. ജില്ലാ ഭരണകൂടവും ദേശീയപാത അതോറിറ്റിയും കാണിക്കുന്ന അലംഭാവനയത്തിനെതിരെ സംരക്ഷണ സമിതി പതിനാല് ദിവസമായി സമരപ്പന്തല്‍ കെട്ടിപ്രക്ഷോഭത്തിലാണ്.
ഗ്രാമപഞ്ചായത്തംഗം പി കെ പ്രീത അധ്യക്ഷത വഹിച്ചു. കെ പി ജയകുമാര്‍, കവിത അനില്‍കുമാര്‍, റീന രയരോത്ത്, എ ടി ശ്രീധരന്, പി. ബാബുരാജ്, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല, കെ പി ഗോവിന്ദന്, പി കെ പ്രകാശന്, കെ എ സുരേന്ദ്രന്, എം.പ്രഭുദാസ്, കെ പി വിജയന് എന്നിവര്‍ പ്രസംഗിച്ചു.