വടകര: വടകര നഗരഹൃദയഭാഗത്ത് പുതിയൊരു റോഡ് നിലവില്‍വരുന്നു. സദാ തിരക്കേറിയ കോട്ടപ്പറമ്പില്‍ റസ്റ്റ്ഹൗസിനു സമീപത്ത് നിന്നു തുടങ്ങി പടിഞ്ഞാറ് റെയില്‍വെ സ്റ്റേഷന് റോഡില്‍ അവസാനിക്കുന്നതാണ് റോഡ്. 140 മീറ്റര്‍ നീളവും അഞ്ചര മീറ്റര്‍ വീതിയും ഇരുവശങ്ങളിലും ഫുട്പാത്തുമുള്ള റോഡാണ് നിര്‍മിക്കുന്നത്. ഇതിനായി 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. ആവശ്യമുള്ള ഭാഗങ്ങളില്‍ മണ്ണിട്ട് ഉയര്‍ത്തിയും മണ്ണ് കട്ട് ചെയ്ത് താഴ്ത്തിയും നിലവിലുള്ള കയറ്റം പരമാവധി ഒഴിവാക്കിയെടുത്ത് സുഗമമായ യാത്രാ സൗകര്യം ഒരുക്കുന്ന രീതിയിലാണ് റോഡ് യാഥാര്‍ഥ്യമാക്കുന്നത്.
ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു നിര്‍വഹിച്ചു. വൈസ് ചെയര്മാന് പി.സജീവ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ എന്‍.കെ.പ്രഭാകരന്, എ.പി.പ്രജിത, പാര്‍ട്ടി ലീഡര്‍മാരായ വി കെ അസീസ്, അബ്ദുള്‍ ഹക്കീം പി എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് രാജിത പതേരി സ്വാഗതവും നഗരസഭാ സെക്രട്ടറി എം കെ ഹരിഷ് നന്ദിയും പറഞ്ഞു..