
വടകര: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ പ്രതിഷേധിച്ച കെഎസ്യു നേതാവിന്റെ വടകര തോടന്നൂരിലെ വീടിന് നേരെ ബോംബേറ്. കെഎസ്യു ജില്ലാ സെക്രട്ടറി
ബിതുല്‍ ബാലന്റെ വീടിന് നേരെയാണ് ആക്രമണം. പുലര്‍ച്ചെ 2.30ഓടെയാണ് ബോംബേറുണ്ടായത്. അക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സണ്‍ഷേഡിന് കേടുപറ്റി. മൂന്നു പേരാണ് അക്രമിക്കാനെത്തിയത്. അക്രമിക്കുന്നത് സിസിടിവിയില്‍
പതിഞ്ഞിട്ടുണ്ട്. ബിതുല്‍ ബാലന്റെ അച്ഛനും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സംഭവമറിഞ്ഞ് നാട്ടുകാരും വടകര പോലീസും സ്ഥലത്തെത്തി.
കണ്ണൂരില്‍ ലോ കോളജില്‍ പഠിക്കുന്ന ബിതുല്‍ ബാലന്‍ ആരോഗ്യമന്ത്രി വീണാ
ജോര്‍ജിനെതിരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയതിനു റിമാന്റിലാണ്. ഇതിന്റെ പേരിലാണ് തോടന്നൂരിലെ വീടിനു നേരെ അക്രമം. വീടിനു പോലീസ് കാവലേര്‍പെടുത്തി. ബിതുലിന് പുറമെ എം സി അതുല്‍, സി എച്ച് മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍ എന്നിവരും റിമാന്‍ഡിലാണ്.
















