
വടകര: പുത്തൂര്‍ പിലാവുള്ളതില്‍ പി. രാജഗോപാലന്‍ (82) അന്തരിച്ചു. പരേതരായ പിലാവുള്ളതില്‍ കെ.വി. കൃഷ്ണന്‍ വൈദ്യരുടെയും കരിപ്പള്ളി നാരായണി അമ്മയുടെയും
മകനാണ്.
അറക്കിലാട് സരസ്വതി വിലാസം എല്‍പി സ്‌കൂള്‍ മാനേജരായിരുന്നു. കോണ്‍ഗ്രസ് (എസ്) സംസ്ഥാന കമ്മിറ്റി അംഗമായും വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്, വടകര പാപ്‌കോസ്, കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സ്റ്റോര്‍, വടകര ബസ്-ഓട്ടോറിക്ഷ സഹകരണ സൊസൈറ്റി എന്നിവയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചു. അറക്കിലാട് ശിവക്ഷേത്രം, പുത്തൂര്‍ വിഷ്ണുക്ഷേത്രം, കുന്നംകുളങ്ങര ശ്രീ ദുര്‍ഗാ ഭഗവതി ക്ഷേത്രം എന്നിവയുടെ ഭാരവാഹിയായും സേവനമനുഷ്ഠിച്ചു. പുത്തൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റായും മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജിങ് കമ്മിറ്റി അംഗമായും വടകര ജില്ലാ ആശുപത്രി വികസന സമിതി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഇളവനിയില്‍ ഇന്ദിര (കാക്കൂര്‍). മക്കള്‍: പി. മിനിജയ (ജൂനിയര്‍ സൂപ്രണ്ട്, ചാത്തമംഗലം പഞ്ചായത്ത്), പി. മിനീഷ് കുമാര്‍
(അസിസ്റ്റന്റ് എന്‍ജിനീയര്‍, പിഡബ്ല്യുഡി റോഡ് സെക്ഷന്‍, കൊയിലാണ്ടി), പി. പ്രവീണ്‍ ദാസ് (സീനിയര്‍ ക്ലര്‍ക്ക്, സിഎച്ച്‌സി തിരുവള്ളൂര്‍).
മരുമക്കള്‍: പി.കെ. രാജേഷ് (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, കുളത്തൂര്‍), ധന്യ ബി. കായണ്ണ, അനുഷ് എന്‍. പി. (താലൂക്ക് വ്യവസായ കേന്ദ്രം, കൊയിലാണ്ടി). സഹോദരങ്ങള്‍: പി. സരോജിനി, പി. ചന്ദ്രശേഖരന്‍ (റിട്ട.ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെഎസ്ഇബി), പി. സാവിത്രി നായര്‍, പരേതരായ അഡ്വ: പി. രാഘവന്‍ നായര്‍ (മുന്‍ പി.എസ്.സി. അംഗം), പി. ദാക്ഷായണി അമ്മ, പി. അച്യുതന്‍ നായര്‍ (സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍), പി. സുശീല, പി. കുഞ്ഞിലക്ഷ്മി, പി. വേണുഗോപാലന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
















