
കൊയിലാണ്ടി: മാഹിയില്‍ നിന്ന് കടത്തി കൊണ്ടുവന്ന 17 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍. പള്ളിക്കര രാരാരിത്താഴ വീട്ടില്‍ ടി.എം. രവിയെയാണ്
കൊയിലാണ്ടി റെയിഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. കെ. വിനോദന്റെ നേതൃത്വത്തി ലുള്ള സംഘം പിടികൂടിയത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവ്, ഓപ്പറേഷന്‍ തണ്ടര്‍ എന്നിവയുടെ ഭാഗമായി കോഴിക്കോട് ഐബി പ്രിവന്റീവ് ഓഫീസര്‍ ആര്‍.എന്‍.സുശാന്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും അറസ്റ്റും. കീഴൂര്‍ പള്ളിക്കര മമതാമുക്ക് – മുത്താറ്റില്‍ താഴെ റോഡില്‍ നിന്നാണ് ഇയാള്‍ പിടികൂടിയത്.
പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ജി.ആര്‍. രാഗേഷ് ബാബു, എ.കെ. ശ്രീജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില, ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.















