വടകര: ചോറോട് അമൃതാനന്ദമയി റോഡിലെ വീടുകളില്‍ വെള്ളം കയറി നാശം. ആവണി പവിത്രന്‍, ഈണം ബാബു, ഉസ്മാന്‍ എന്നിവരുടെ വീടുകളിലാണ് വന്‍ തോതില്‍ വെള്ളം
കയറിയത്. ഇന്നലെ രാത്രി മുതല്‍ പെയ്ത മഴയില്‍ പല സ്ഥലങ്ങളിലും വെള്ളം കയറി നാശം വിതച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജു പ്രമോദിന്റെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാരായ കെ.ജി.രാഗേഷ്, ചന്ദ്രന്‍, സദാശിവന്‍, രേഷ്മ ബയോളത്തില്‍ എന്നിവര്‍ സന്ദര്‍ശിച്ചു.















