വടകര: ശക്തമായ മഴയില്‍ സംരക്ഷണ മതില്‍ തകര്‍ന്നത് നിര്‍മാണത്തിലിരിക്കുന്ന വീടിന് ഭീഷണിയായി. പതിയാരക്കര വടക്കെ കണ്ണോത്ത് അഭിജിത്തിന്റ വീടിനോട് ചേര്‍ന്ന
സംരക്ഷണ മതിലാണ് ഞായര്‍ പുലര്‍ച്ചെ നാലോടെ പൂര്‍ണമായും തകര്‍ന്നു വീണത്. മതില്‍ നിലം പൊത്തിയതോടെ വീട് അപകടാവസ്ഥയിലായി. 20 മീറ്ററിലേറെ നീളമുള്ള മതില്‍ പൂര്‍ണമായും തകര്‍ന്നു വീണു. സ്ലാബും തൂണും ഉള്‍പ്പെടെ തകര്‍ന്നു. മതില്‍ വീണ് തൊട്ടടുത്ത വീടിന്റെ ശുചിമുറിയും പാടെ തകര്‍ന്നു. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.















