വടകര: ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂളിന്റെ 36ാമത് ആർട്സ് ഡേ മഞ്ജീര ശിഞ്ജിതത്തിന്റെ ഔപചാരിക ഉദ്ഘടാനം പ്രശസ്ത സിനിമ സീരിയൽ നടൻ നസീർ സംക്രാന്തി നിർവഹിച്ചു. ഫ്ലവർസ് ടോപ് സിംഗർ ഫെയിം കുമാരി പാർവണ ജെ ഉദയ് വിശിഷ്ട അതിഥിയായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ലേഖ സജിത്ത് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മന്റ് കമ്മിറ്റി സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ മുഖ്യാതിഥിയെ സദസ്സിന് പരിചയ പെടുത്തി. വിദ്യാർത്ഥികൾക്കുള്ള
പ്രൊഫിഷ്യൻസി പ്രൈസ് വിതരണം.എസ്.എൻ .ഡി.പി യോഗം വടകര യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രൻ നിർവഹിച്ചു.മുൻസിപ്പൽ വാർഡ് കൗൺസിലർ പ്രേമകുമാരി ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ദിനേഷ് സർ ഹൈസ്കൂൾ വൈസ് പ്രിൻസിപ്പൽ ദീപ അനൂപ് പി.ടി.എ പ്രസിഡന്റ് കലേഷ്.കെ.ദാസ് എന്നിവർ ആശംസകളർപ്പിച്ചു. പ്രോഗ്രാം കൺവീനർ സൗമ്യ ലിഗേഷ് നന്ദി പ്രകാശിപ്പിച്ചു.